1

തിരുവനന്തപുരം:കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വില്പനയും സ്റ്റാച്യു ജംഗ്ഷനിലുള്ള വിപണന കേന്ദ്രത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

14 ജില്ലാ കേന്ദ്രങ്ങളിലായി ഡിസംബർ 23 മുതൽ 30 വരെ ഞായറാഴ്ച ഉൾപ്പെടെ വിപണി പ്രവർത്തിക്കും. പൊതു മാർക്കറ്റിനേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സർക്കാർ സബ്സിഡിയിൽ 13 ഉത്പന്നങ്ങൾ വില്പന നടത്തും. പൊതു വിപണിയിൽ 965 രൂപ വിലയാവുന്ന സാധനങ്ങൾ 462 രൂപ 50 പൈസയ്ക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യും.ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവശ്യമായ ബിരിയാണി അരി, ഡാൽഡ, ആട്ട,മൈദ, റവ, അരിപ്പൊടി,സേമിയ,പാലട അരിയട, ചുവന്നുള്ളി, സവാള എന്നിവ ഉൾപ്പെടെ മറ്റ് അവശ്യ സാധനങ്ങളും പ്രത്യേക വിലക്കുറവിൽ ലഭ്യമാകും.

ഉദ്ഘാടനച്ചടങ്ങിൽമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്,സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം.സലിം, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി. എം. ഇസ്മയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ് ,റീജിയണൽ മാനേജർ ബി.എസ്. സലീന എന്നിവർ പങ്കെടുത്തു.

അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​:​ ​ഉ​ത്ത​ര​വ്
പാ​ലി​ക്കാ​തെ​ ​പൊ​തു​വി​ദ്യാ​ഭ്യാസ
വ​കു​പ്പ് ​ഉ​ന്ന​ത​ർ​ ​ശ​മ്പ​ളം​ ​വാ​ങ്ങ​രു​ത്

കൊ​ച്ചി​:​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​ക​ട​മ്പൂ​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ച് ​ശ​മ്പ​ള​ ​കു​ടി​ശി​ക​ ​കൊ​ടു​ത്തു​ ​തീ​ർ​ക്ക​ണ​മെ​ന്ന​ ​ഉ​ത്ത​ര​വ് ​ജ​നു​വ​രി​ ​നാ​ലി​ന​കം​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​ഉ​ത്ത​ര​വ് ​പാ​ലി​ക്കു​ന്ന​തു​വ​രെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​ ​സെ​ക്ര​ട്ട​റി​ ​റാ​ണി​ ​ജോ​ർ​ജ്,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ്,​ ​ക​ണ്ണൂ​ർ​ ​ഡി.​ഇ.​ഒ​ ​കെ.​ ​ജി​ഗീ​ഷു​ ​എ​ന്നി​വ​ർ​ ​ശ​മ്പ​ളം​ ​വാ​ങ്ങ​രു​തെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.
അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​നു​ള്ള​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​പാ​ലി​ച്ചി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​ക​ട​മ്പൂ​ർ​ ​സ്കൂ​ൾ​ ​മാ​നേ​ജ​ർ​ ​പി.​ ​മു​ര​ളീ​ധ​ര​ൻ​ ​ന​ൽ​കി​യ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​ജ​സ്റ്റി​സ് ​സി.​പി.​ ​മു​ഹ​മ്മ​ദ് ​നി​യാ​സ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.
ക​ട​മ്പൂ​ർ​ ​സ്കൂ​ളി​ൽ​ 2016​ ​മു​ത​ൽ​ ​നി​യ​മി​ത​രാ​യ​ 128​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​അം​ഗീ​ക​രി​ച്ച് ​മു​ഴു​വ​ൻ​ ​ശ​മ്പ​ള​ ​കു​ടി​ശി​ക​യും​ ​ന​ൽ​കാ​ൻ​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ 23​ ​ന് ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​ത​ള്ളി​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ര​ണ്ടു​മാ​സ​ത്തി​ന​കം​ ​ഉ​ത്ത​ര​വു​ ​ന​ട​പ്പാ​ക്കാ​ൻ​ ​ആ​ഗ​സ്റ്റ് ​ഒ​മ്പ​തി​ന് ​ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും​ ​ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.