
നാഗർകോവിൽ: നാഗർകോവിലിൽ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. വടശ്ശേരി സ്വദേശി രമേശ് (28),പുത്തേരി സ്വദേശി അപ്പു (20),വടശ്ശേരി സ്വദേശികളായ ആറുമുഖം(23), മഹേഷ്വർ (30) എന്നിവരാണ് അറസ്റ്റിലായത്.തെങ്കാശി ശങ്കരൻകോവിൽ സ്വദേശി ഷേക്ക് മൊയ്ദീനാണ് (47) കൊല്ലപ്പെട്ടത്.ഷേക്ക് മൊയ്‌ദീൻ നാഗർകോവിലിലെ സ്വകാര്യ ഹോട്ടലിൽ സെർവറായിരുന്നു.
സംഭവ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തെ ഭക്ഷണം കഴിഞ്ഞെന്നും ഹോട്ടൽ പൂട്ടാൻ പോവുകയാണെന്നും അറിയിച്ചു. ഇതിൽ ക്ഷുഭിദനായ രമേശും സംഘവും ഹോട്ടലിന്റെ പുറത്ത് കിടന്ന കല്ലുകൾ കൊണ്ട് മൊയ്‌ദീന്റെ മുഖത്തിൽ മർദ്ദിക്കുകയായിരുന്നു.മർദ്ദനമേറ്റ മൊയ്ദീനെ നാട്ടുകാർ ആശുപത്രിയിലെഎത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കവേ മരിച്ചു. സംഭവമായി ബന്ധപ്പെട്ട് പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.