hi

വെഞ്ഞാറമൂട്: 'സാറേ എന്റെ മകളും നന്നായി പഠിക്കുമായിരുന്നല്ലോ?. ഷഹനയുടെ മരണത്തിന് ഉത്തരവാദിയായ റുവൈസിന് ജാമ്യം ലഭിച്ചെന്നറിഞ്ഞതിന്റെ ആശങ്കയായിരുന്നു ആ ചോദ്യത്തിൽ. ഡിസംബർ 4നായിരുന്നു ഷഹനയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹത്തിനായി റുവൈസിന്റെ കുടുംബം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്‌തതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സ്ത്രീധനം ചോദിക്കുന്നത് കുറ്റമല്ലേ, എന്റെ മകൾക്ക് നീതി ലഭിക്കില്ലേയെന്ന് മാതാവ് ചോദിക്കുന്നു. ജാമ്യം നിഷേധിക്കാൻ ഹൈക്കോടതിയിൽ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഐ.ജി തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥരെക്കൊണ്ടോ മറ്റ് ഏജൻസിയെക്കൊണ്ടോ അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും കുടുംബം അറിയിച്ചു.