football
കേരളാ ടീം അംഗങ്ങൾ ട്രോഫിയുമായി

തിരുവനന്തപുരം: 35-ാമത് ഓൾ ഇന്ത്യ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ കേരളം ജേതാക്കളായി. ഒഡീഷ പോസ്റ്റൽ സർക്കിളിലെ ഭുവനേശ്വറിൽ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്. ടൂർണമെന്റിലെ മികച്ച താരമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് പി.പി.അജ്മലും മികച്ച ഗോൾകീപ്പറായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലെ തന്നെ പോസ്റ്റുമാൻ പി.കെ.നസീബും തിരഞ്ഞെടുക്കപ്പെട്ടു.