വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ വാമനപുരം മണ്ഡലത്തിലെ നവ കേരള സദസുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിലാക്കാൻ കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ പൊലീസ് സ്‌റ്റേഷൻ വളപ്പിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു. കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്. നായർ, വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് ഹരി എന്നിവർക്കാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4ഓടെ മറ്റ് പതിമൂന്ന് പേർക്കൊപ്പം കസ്റ്റഡിയിലെടുത്ത ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ ബൈക്കുകളിലെത്തിയ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ വളപ്പിൽ ഇരുവരെയും മർദ്ദിക്കുകയായിരുന്നു.