
ശിവഗിരി: 417-ാമത് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ശിവഗിരിയിൽ ശാന്തിഹവനയജ്ഞത്തോടെ ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി വിരജാനന്ദ, സ്വാമി ശിവനാരായണതീർത്ഥ, സ്വാമി ദേശികാനന്ദ, സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവർ ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉപയോഗിച്ച് 108 പരികർമ്മികളുടെ പങ്കാളിത്തത്തോടെയാണ് ഹോമയജഞം നടക്കുന്നത്. ഗുരുദേവന്റെ തിരുഅവതാരം, ബാല്യകാല വിദ്യാഭ്യാസം, ഉപരിപഠനം എന്നിവയെ ആധാരമക്കിയാണ് ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദ ദിവ്യപ്രബോധനം നടത്തുന്നത്. 25 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ധ്യാനം നടക്കും.
നാരായണ ഗുരുകുല
കൺവെൻഷൻ
ഇന്ന് മുതൽ
വർക്കല: നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ 73-ാമത് വാർഷിക കൺവെൻഷൻ ഇന്ന് വർക്കല നാരായണ ഗുരുകുലത്തിൽ ആരംഭിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവെൻഷനോടനുബന്ധിച്ച് ഗുരുകുല ശതാബ്ദി ആഘോഷ സമാപനവും ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷവും നടക്കും.
രാവിലെ 9ന് ഡോ.പീറ്റർ മൊറാസ് പതാക ഉയർത്തും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം പ്രവചനം: ഗുരു മുനി നാരായണ പ്രസാദ്, സ്വാമി ത്യാഗീശ്വരൻ. 10.40ന് മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി പരിപാടികൾ ഉദ്ഘാടനം ചെയ്യും. അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ്. ആശംസകൾ: സ്വാമി ഋതംഭരാനന്ദ, നാൻസി യീൽഡിംഗ് (അമേരിക്ക), എമ്മാവാക്കർ (ആസ്ട്രേലിയ), ജയമോഹൻ (തമിഴ് സാഹിത്യകാരൻ), പുസ്തകപ്രകാശനം: ഇംഗ്ലീഷ്, മലയാളം സുവനീറുകൾ നാരായണഗുരു, നടരാജഗുരു, സ്വാമി മംഗളാനന്ദ, ഗുരു നിത്യചൈതന്യയതി, ഗുരു മുനിനാരായണപ്രസാദ് തുടങ്ങിയ പുസ്തകങ്ങൾ, മഹാഗുരു ഇംഗ്ലീഷ് കവിത. 3.30ന് ഗുരുകുല ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം: സ്വാമി വ്യാസപ്രസാദ്, അദ്ധ്യക്ഷൻ: സ്വാമി ത്യാഗീശ്വരൻ, പ്രഭാഷണങ്ങൾ: സ്വാമി തന്മയ, സ്വാമി വിദ്യാധിരാജ, സ്വാമി ശാന്താനന്ദതീർത്ഥ, സ്വാമി തത്വതീർത്ഥ, സ്വാമിനി ആത്മപ്രിയ, സ്വാമി ഗോപിചൈതന്യ, സാധുഗോപിദാസ്, സ്വാമി മന്ത്റചൈതന്യ, സ്വാമിനി ചൈതന്യമയി, സ്വാമി രാമകൃഷ്ണൻ, സ്വാമിനി ജ്യോതിർമയിഭാരതി, ബ്രഹ്മചാരിമാരായ വർഗ്ഗീസ്, ശിവദാസൻ, ദിനേശൻ, ശ്രീധരൻ, ഗിരീഷ്, രാജൻ, അനിൽപ്രാണേശ്വരൻ, ചന്ദ്രൻ, കരുണാകരൻ, സജി. 7ന് പ്രാർത്ഥനായോഗം, 9ന് ഡി.എസ്.ശ്രീലക്ഷ്മിയുടെ മോഹിനിയാട്ടം തുടർന്ന് ചവിട്ടു നാടകം, അറബനമുട്ട്, ദഫ് മുട്ട്.
ശബരിമലയിൽ ഇന്ന്
പള്ളിയുണർത്തൽ പുലർച്ചെ :2.30
നടതുറപ്പ് : 3.00
നിർമ്മാല്യം: 3.05
ഗണപതി ഹോമം: 3.30
നെയ്യഭിഷേകം: 3.30 മുതൽ 7 വരെ
ഉഷ:പൂജ: 7.30
നെയ്യഭിഷേകം: 8.00 മുതൽ 11.30വരെ
കലശപൂജ, കളഭാഭിഷേകം: 12.00
ഉച്ചപൂജ: 12.30
നടയടപ്പ്: ഉച്ചയ്ക്ക് 1.00
നടതുറപ്പ്: വൈകിട്ട് 3.00
ദീപാരാധന: 6.30
പുഷ്പാഭിഷേകം: 6.45
അത്താഴപൂജ: 9.30
ഹരിവരാസനം: 10.50
നടയടപ്പ്: 11.0