
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നാലാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി - 2020 സ്കീം) 2024 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 12 മുതൽ ആരംഭിക്കും.
ത്രിവത്സര എൽ എൽ.ബി കോഴ്സിന്റെ മേഴ്സി ചാൻസ് - ഓൾഡ് സ്കീം (1998 അഡ്മിഷന് മുൻപ്) ഒന്ന്, രണ്ട്, മൂന്ന് വർഷ പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ജനുവരി ഒന്നു വരെയും അപേക്ഷിക്കാം.
സംസ്കൃത സർവകലാശാല അറിയിപ്പ്
ക്രിക്കറ്റ് ടീം സെലക്ഷൻ
2023-24 വർഷത്തെ ഇന്റർയൂണിവേഴ്സിറ്റി ക്രിക്കറ്റ് ടൂർണമെന്റിനുളള സർവകലാശാലാ പുരുഷ ടീമിന്റെ സെലക്ഷൻ ട്രയൽസ് 26ന് രാവിലെ 11ന് കാലടി മുഖ്യകേന്ദ്രത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കും. പങ്കെടുക്കുന്നവർ സർവകലാശാലാ ഐഡന്റിറ്റി കാർഡ് സഹിതം എത്തണം.
താത്കാലിക അദ്ധ്യാപക ഒഴിവ്
സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം ഐ.ടി വിഭാഗത്തിൽ താത്കാലി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് രാവിലെ 11ന് മുഖ്യക്യാമ്പസിലെ സംസ്കൃതം സാഹിത്യം വകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 29ന് മുമ്പായി hodsahitya@ssus.ac.in എന്ന മെയിലിൽ അയയ്ക്കണം.
എം.ജി യൂണി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി(പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ജൂൺ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് www.lbscentre.kerala.gov.in വെബ്സൈറ്റിൽ 26ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. 27നാണ് അലോട്ട്മെന്റ്. ഫോൺ- 0471-2560363, 364.