തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകരുടെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ പറഞ്ഞു. പ്രസ്ക്ലബിൽ സംഘടിപ്പിച്ച അയ്യാഗുരു സ്വാമി ധർമ്മ പരിഷത്ത് സംഘടിപ്പിച്ച അശ്വതി ജയന്തി ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജകുടുംബാംഗം ആദിത്യവർമ്മ ചടങ്ങിന് ദീപം തെളിച്ചു. സിനിമാ,നാടക കലാകാരൻ പാറശാല വിജയന് ഒരുമൈ പുരസ്ക്കാരം നൽകി ആദരിച്ചു. മുൻഷി ശ്രീകുമാർ, എൻ.മഹേശൻ, കെ.കൃഷ്ണകുമാർ,പി.ഹരിദാസ്,രാജീവ് താഴങ്കര, വി.ഈശ്വസാഗർ,വി.എസ്.സുന്ദർ,കുറ്റിച്ചൽ രാജലക്ഷ്മി,ശ്യാമലത,പ്രിയ,എം.രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.