വർക്കല: തമിഴ്നാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള അൻപോട് കേരളം എന്ന പേരിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള സഹായ കിറ്റിൽ ഉൾപെടുത്തുവാനുദ്ദേശിക്കുന്ന വെള്ളഅരി, തുവരൻപരിപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയ പലവ്യജ്ഞനങ്ങളും ടൂത്ത്ബ്രഷ്, പേസ്റ്റ്, വസ്ത്രങ്ങൾ, സാനിട്ടറി പാഡുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ സംഭാവനയായി നൽകാൻ താല്പര്യമുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ ഇന്ന് വൈകിട്ട് 5ന് മുൻപായി വർക്കല നഗരസഭ ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.