തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിൽ കടലോരമേഖലയിൽ ബി.ജെ.പിയുടെ സ്‌നേഹയാത്ര തുടങ്ങി. വലിയതുറ ലത്തീൻ ഇടവക വികാരി ഫാ. സാബാസ് ഇഗ്നീഷ്യസ്, ചെറിയതുറ ഇടവക വികാരി ഫാ. സന്തോഷ്, വില്ലാപാദുവ വികാരി ഫാ. സുനിൽ എന്നിവരെ പള്ളികളിൽ സന്ദർശിച്ച് നരേന്ദ്രമോദിയുടെ ചിത്രമുള്ള ആശംസാകാർഡ് കൈമാറി. തുടർന്ന് വലിയതുറ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലും ആശംസാ കാർഡുകളുമായി ബി.ജെ.പി നേതാക്കളെത്തി. പാർട്ടി ജില്ലാ സെൽ കൺവീനർ നിശാന്ത് സുഗുണൻ, മണ്ഡലം പ്രസിഡന്റും മണക്കാട് വാർഡ് കൗൺസിലറുമായ സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രേംകുമാർ, കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ജയലക്ഷ്മി, ജില്ലാ കമ്മിറ്റിയംഗം എം.പോൾ എന്നിവരും സ്‌നേഹയാത്രാ സംഘത്തിലുണ്ടായിരുന്നു.