k-sudhakaran

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും കേരളത്തിന്റെ പരമ്പരാഗതമായ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.

നിർഭയവും സ്വതന്ത്രവുമായ മാദ്ധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ നടപടി. ഒരു മാദ്ധ്യമ പ്രവർത്തക അവരുടെ ജോലി ചെയ്താൽ അത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. കേസ് പിൻവലിച്ച് മാദ്ധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.