ard

കാട്ടാക്കട: നവകേരള ബസിന് കരിങ്കൊടി കാണിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് കോൺഗ്രസ് നേതാവിന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി മാറനല്ലൂർ സ്വദേശി ആൻസൽ ദാസിന്റെ വലതുകാലാണ് ഒടിഞ്ഞത്. കാട്ടാക്കട കുളത്തുമ്മൽ സ്‌കൂളിന് മുമ്പിലായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻസലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്, വിളപ്പിൽ സജി എന്നിവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തു. അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.