തിരുവനന്തപുരം: നിർഭയ പത്രപ്രവർത്തനത്തിന്റെ കുലപതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും സ്വാതന്ത്ര്യസമരസേനാനി ബോധേശ്വരനും പിറവിയെടുത്ത നെയ്യാറ്റിൻകരയുടെ മണ്ണിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയ സായാഹ്നം അക്ഷരാർത്ഥത്തിൽ ആവേശമായി.
ഇന്നലെ വൈകിട്ട് 5.30ഓടെ നവകേരള ബസ് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിലെത്തിയപ്പോൾ പഞ്ചവാദ്യവും തെയ്യവും തിറയും ശിങ്കാരിമേളവും മയിലാട്ടവുമൊക്കെയായി ഉത്സവഛായ പകർന്നാണ് മന്ത്രിസഭയെ മണ്ഡലത്തിലേക്ക് ജനങ്ങൾ സ്വാഗതം ചെയ്തത്. സമയ ശിക്ഷക് കേരള നെയ്യാറ്റിൻകര ബി.ആർ.സി അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വി.ജോയി എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ, പാറശാല ബ്ളോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ എന്നിവരും പങ്കെടുത്തു.

20 കൗണ്ടറുകൾ

ജീവിതത്തിന്റെ നാനാ തുറകളിലുള്ള അപേക്ഷകർക്ക് നിവേദനം നൽകാനായി 20 കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ഭിന്നശേഷിക്കാർ, സ്ത്രീകൾ, വൃദ്ധജനങ്ങൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ചികിത്സാ സഹായം, വൈദ്യുതി,കുടിവെള്ളം,വീട് തുടങ്ങി നിരവധിയായ ആവശ്യങ്ങൾ മുന്നോട്ടുവച്ച് ...... അപേക്ഷകൾ ലഭിച്ചു.