തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ‌് ഓർഗനൈസേഷൻ (സെറ്റോ)​ കാസർകോട്ടു നിന്ന് തുടങ്ങിയ അതിജീവനയാത്ര തലസ്ഥാനത്ത് സമാപിച്ചു. സമാപനസമ്മേളനം ഗാന്ധിപാർക്കിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷനായി. മര്യാപുരം ശ്രീകുമാർ,കെ.അബ്ദുൽ മജീദ്,കെ.സി.സുബ്രഹ്മണ്യം,എ.എം.ജാഫർ ഖാൻ, പി.കെ.അരവിന്ദ, കമ്പറ നാരായണൻ, എം.എസ്.ഇർഷാദ്, ആർ.അരുൺകുമാർ, രാധാകൃഷ്ണൻ, ഒ.ടി.പ്രകാശ്,​ പ്രദീപ് കുമാർ, കെ.ബിനോദ്. അനിൽ എം.ജോർജ്, എസ്.മനോജ്, ബി.എസ്.രാജീവ്,​എം.ജെ.തോമസ് ഹെർബിറ്റ്, ബി.അനിൽകുമാർ, ഹരികുമാർ,അരുൺ,മോഹന ചന്ദ്രൻ,വട്ടപ്പാറ അനിൽ എന്നിവർ സംസാരിച്ചു.