
തിരുവനന്തപുരം:മൈസൂരിൽ നിന്ന് ബാംഗ്ളൂർ വഴി കൊച്ചുവേളിയിലേക്ക് ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ ഇന്ന്സർവ്വീസ് നടത്തും.രാത്രി 9.40ന് മൈസൂരിൽ നിന്ന് പുറപ്പെടും.നാളെ വൈകിട്ട് 7.10ന് കൊച്ചുവേളിയിലെത്തും.കൊച്ചുവേളിയിൽ നിന്ന് ഞായറാഴ്ച രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 7ന് മൈസൂരിലെത്തും.ഒരു സെക്കൻഡ് എ.സി,രണ്ട് തേർഡ് എ.സി,ആറ് സ്ളീപ്പർ,ആറ് ജനറൽ കോച്ചുകളുണ്ട്. മണ്ഡ്യ,കെങ്കേരി,ബാംഗ്ളൂർ,കെ.ആർ.പുരം, ബംഗാർപേട്ട്,സേലം,ഇൗറോഡ്, തിരുപ്പൂർ,കോയമ്പത്തൂർ, പാലക്കാട്,ഒറ്റപ്പാലം,തൃശ്ശൂർ,ആലുവ,എറണാകുളം,കോട്ടയം,തിരുവല്ല, ചെങ്ങന്നൂർ,കായംകുളം,കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.