
തിരുവനന്തപുരം: ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.സിയായി ഐ.പി.എസ് ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര അസി. സൂപ്രണ്ട് ടി. ഫറാഷിനെ നിയോഗിച്ചു. നിലവിലെ എ.ഡി.സി ഡോ. അരുൾ ആർ.ബി. കൃഷ്ണ ദീർഘകാല അവധിയിൽ പോവുന്നതിനാലാണിത്. ഗവർണറുടെ അഡി. ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടേഷനിലുള്ള നിയമനം. മലപ്പുറം അരീക്കോട് സ്വദേശിയാണ്. നാവികസേനയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ കൂടി ഗവർണറുടെ എ.ഡി.സിയായുണ്ട്.