തിരുവനന്തപുരം: അടിയന്തരമായി കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരും തിരഞ്ഞെടുപ്പുകളിൽ കർഷക പ്രതിനിധികൾ ജനപ്രതിനിധികളായി ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ആർച്ച് ബിഷപ്പ് മാർജോസഫ് പെരുന്തോട്ടം പറഞ്ഞു.
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നയിച്ച കർഷക അതിജീവനയാത്ര എത്തിച്ചേർന്നപ്പോൾ സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരളസദസ് നടത്തുമ്പോൾ കർഷക ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പണം മുടക്കിയതെല്ലാം വ്യർത്ഥമായിപ്പോകുമെന്നും നവകേരളസദസ് അർത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റും താമരശ്ശേരി ബിഷപ്പുമായ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി.