water

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവർ പങ്കെടുക്കും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്‌.

എല്ലാവർക്കും ഗുണ നിലവാരമുള്ള ഒരു ലിറ്റർ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' എന്ന കുപ്പിവെള്ളമാണ് റേഷൻകടകൾ വഴിയും ലഭിക്കുന്നത്. എട്ടു രൂപയ്ക്കാണ് വ്യാപാരികൾക്ക് ലഭിക്കുക. രണ്ടു രൂപ കമ്മിഷൻ ലഭിക്കും.