തിരുവനന്തപുരം: രുചിയുള്ള മീൻ മുളകിട്ടത് മുതൽ ടർക്കി റോസ്റ്റ് വരെ കഴിക്കണമെങ്കിൽ മൂന്ന് ദിവസം തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ അവസരമുണ്ട്.ക്രിസ്മസിനോടനുബന്ധിച്ച് കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച പൂൾസൈഡ് വിന്റർ ഫുഡ് ഫെസ്റ്റിവലിലാണ് രുചിയൂറും വിഭവങ്ങളുള്ളത്.

കെ.‌ടി.എസ് എം.ഡി ശിഖ സുരേന്ദ്രന്റെ ഗാനത്തോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ അഡ്വ.സുരേഷ് ബാബു,ബിജു വട്ടപ്പാറ,കെ.ടി.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

25വരെ വൈകിട്ട് 6 മുതൽ രാത്രി 10വരെയാണ് ഫുഡ് ഫെസ്റ്റ്.കേരളത്തിലെയും വിദേശത്തെയുമുള്ള 28 വിഭവങ്ങൾ ഫെസ്റ്റിലൊരുക്കിയിട്ടുണ്ട്. മാസ്കോട്ട് ഹോട്ടലിലെ പുൾസൈഡിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലത്താണ് ഫുഡ് ഫെസ്റ്റ്.ഇതോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും.എല്ലാ ദിവസവും ലക്കി ഡിപ്പ് വഴി തിരഞ്ഞെടുക്കുന്ന അതിഥികൾക്ക് കെ.ടി.ഡി.സിയുടെ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിൽ ഒരു രാത്രി സൗജന്യമായി താമസിക്കാം.മെഗാ പ്രൈസായി കുമരകം സ്കേപ്സ്,അല്ലെങ്കിൽ കോവളം സമുദ്ര ഹോട്ടലിൽ ഒരു രാത്രി സൗജന്യമായി താമസിക്കാം.

സിംഗിളിന് 1999 രൂപയും കപ്പിൾസിന് 3699 രൂപയുമാണ് നിരക്ക്.ആറ് മുതൽ 10 വയസുവരെയുള്ള കുട്ടികൾക്ക് 999 രൂപയാണ് നിരക്ക്.മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം കിഴിവും ലഭിക്കും. ബുക്കിംഗിന് ഫോൺ: 9400008770.

28 തരം വിഭവങ്ങൾ

കരിമീൻ ഫ്രൈ,താറാവ് മപ്പാസ്,മട്ടൻ ബിരിയാണി,വെജിറ്റബിൾ ബിരിയാണി,ചോറ്,ചിക്കൻ ലോലിപോപ്പ്,പാൽകപ്പ,പാസ്ത അറാബിയാത്ത,വെജിറ്റബിൾ സ്റ്റ്യു,ദാൽതടക്ക,ബിന്തി മപ്പാസ്,മഷ്റും മൻഞ്ജൂരിയൻ,പനീർ ബട്ടർ മസാല,മെഴുക്കുപെരട്ടി,പുളിശ്ശേരി എന്നീ വിഭവങ്ങളുണ്ട്.വട,ബീഫ് ചാപ്സ്,അപ്പം,പുട്ട്,കൊത്തുപൊറോട്ട എന്നിവ ലൈവായി ഉണ്ടാക്കി നൽകും.