
തിരുവനന്തപുരം: കേരളത്തിൽ ചങ്ങലയക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവകേരളയാത്രയ്ക്കിടെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസിലെ മാദ്ധ്യമപ്രവർത്തക വിനീത വിജിക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസമാണ്. ചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്. രാജാവിനെതിരായ പ്രതിഷേധം നാട്ടുകാർ കാണരുതെന്നാണ് കൽപ്പന. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ എടുത്ത കേസ് നവകേരളത്തിന്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോ? കേരളം ഇന്ത്യയിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.