തിരുവനന്തപുരം:മംഗലപുരം,മാണിക്കൽ ഗ്രാമ പഞ്ചായത്തുകളിൽ വികസിത ഭാരത സങ്കല്പ യാത്ര ചൊവ്വാഴ്ചയെത്തും. കേന്ദ്രസർക്കാർ പദ്ധതികൾ വിശദീകരിക്കുന്നതിനാണ് ഈ പരിപാടി. കഠിനംകുളത്തും അഴൂരും ഇന്നലെ വികസിതഭാരത് സങ്കല്പയാത്ര നടത്തി. കഠിനകുളം ഇന്ത്യൻ ബാങ്ക് ശാഖയിൽ നടത്തിയ പരിപാടി ബാങ്ക് മാനേജർ സുഷമ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം അഴൂർ പെരുംകുഴി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.