
തിരുവനന്തപുരം : എൻഡോസൾഫാൻ ഇരകൾക്കായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമ്മിച്ച 36 വീടുകളുടെ താക്കോൽ ദാനം ഇന്ന് നവകേരള സദസിൻെറ സമാപന വേദിയിൽ നടക്കും.
കാസർകോട് എൻമകജെ ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വട്ടിയൂർക്കാവ് പോളിടെക്നിക്ക് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകൻ കെ.എൻ.ആനന്ദകുമാർ താക്കോൽ മുഖ്യമന്ത്രിയ്ക്ക് കൈമാറും.
ജോയ് ആലുക്കാസ് ഗ്രൂപ്പുമായി ചേർന്നാണ് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പ്രദേശത്ത് 45 വീടുകൾ കൈമാറിയിരുന്നു.