
കിളിമാനൂർ:നവകേരളം കർമ്മ പദ്ധതിയുടെ ആർദ്രം പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ സി.എച്ച്.സിയിൽ കോൺഫറൻസ് ഹാളിന്റെയും വനിത ഹെൽത്ത് ക്ലബിന്റെയും കഫറ്റീരിയയുടെയും ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ബിന്ദു എസ് സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,ജില്ലാ പഞ്ചായത്തംഗം ബേബി സുധ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഡി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത.പി ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി,ഷീബാ എസ്,മടവൂർ അനിൽ അടുക്കൂർ ഉണ്ണി,സജീബ് ഹാഷിം,സി.രാജീവ് എന്നിവർ സംസാരിച്ചു. ഷജീലബീവി.എസ് നന്ദി പറഞ്ഞു.