tholikkod

വിതുര:പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന എൽ.ഡി.എഫ് സർക്കാർനടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട്,പനയ്‌ക്കോട് മണ്ഡലം കമ്മിറ്റികളുടെനേതൃത്വത്തിൽതൊളിക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്.അനിൽകുമാർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,തൊളിക്കോട് പഞ്ചായത്തംഗം ഷെമിഷംനാദ്,പരപ്പാറവാർഡ് മെമ്പർ ചായംസുധാകരൻ,ഷൈലജാ.ആർ.നായർ,ചെട്ടിയാംപാറവാർഡ്‌മെമ്പർ പ്രതാപൻ,തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ,തോട്ടുമുക്ക്സലീം,ചെറുവക്കോണം സത്യൻ,സെൽവരാജ്, ബി.മോഹനൻനായർ,എ.സത്താർ,എം.എം.ബഷീർ,തൊളിക്കോട്ഷാൻ,സൗമ്യആനപ്പെട്ടി,ബിന്ദുമലയടി,ഷൈൻപുളിമൂട്,സഹദേവൻകാണി,ഷൗക്കത്തലി,രമേശൻ,വേണുമലയടി.ലിജി,ശ്യാംലാൽ,സന്തോഷ്,ബൈജു,ഹുസൈൻആനപ്പെട്ടി, ഷാഹിദ എന്നിവർ പങ്കെടുത്തു.