v-d-satheeshan

തിരുവനന്തപുരം: ഡി.ജി.പി ഓഫീസ് മാർച്ചിൽ ഒരു പ്രകോപനവുമില്ലാതെ പൊലീസ് ടിയർഗ്യാസ് പ്രയോഗം നടത്തിയത് കോൺഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇത്. കെ.പി.സി.സി അദ്ധ്യക്ഷൻ ഉൾപ്പെടെ നേതാക്കൾ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയിലാണ് പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. കേരള ചരിത്രത്തിൽ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. പൊലീസിന്റെ നിയന്ത്രണം പൂർണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്ത പൊലീസ് മേധവി വെറും നോക്കുകുത്തിയായി മാറി.