കല്ലമ്പലം:മണമ്പൂർ ഗവ.യുപി സ്കൂൾ ശതാബ്ദി സ്മാരക കവാട നിർമ്മാണം ധാരണപത്രം കൈമാറി. പൂർവവിദ്യാർത്ഥിയായ രവികുമാർ ശിൽപ്പയും കുടുംബാംഗങ്ങളും മാതാപിതാക്കളുടെ പേരിലാണ് കവാടം നിർമ്മിക്കുന്നത്. ധാരണപത്രം ജനറൽ കൺവീനർ സി.ഐ രാജൻ രവികുമാർ ശില്പയ്ക്ക് കൈമാറി.ചെയർമാൻ എൻ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.കവി മണമ്പൂർ രാജൻ ബാബു, ബി.രതീഷ് കുമാർ,എസ്.സുരേഷ്,ബാബു, ജി.പ്രഫുല്ല ചന്ദ്രൻ,ജി.സുരേഷ് ബാബു,ആർ.സെയിൻ,നിമ്മി അനിരുദ്ധൻ,എൽ.ജയപ്രകാശ്,വി.തുളസീധരൻപിള്ള, എം.പി ശശിധരൻ നായർ എന്നിവർ സംസാരിച്ചു.