കല്ലമ്പലം : നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിക്കൽ സി.എച്ച്.സിയിൽ പുതിയ കോൺഫറൻസ് ഹാൾ, വനിത ഹെൽത്ത് ക്ലബ് എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബി.പി മുരളി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ എസ്.ബിന്ദു,ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ, ശ്രീജ ഉണ്ണികൃഷ്ണൻ, എം. മാധവൻകുട്ടി,ഡി.ദീപ,ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ പി.പ്രസീത,എസ്.ഷീബ,മടവൂർ അനിൽ,അടുക്കൂർ ഉണ്ണി,സജീബ് ഹാഷിം,സി.രാജീവ് എന്നിവർ സംസാരിച്ചു.