കല്ലമ്പലം :നവ കേരള സദസിന്റെ ഭാഗമായി കരവാരം കടുവയിൽ സ്പോർട്സ് ടർഫിൽ അർദ്ധരാത്രി വരെ നീണ്ട ക്രിക്കറ്റ് ടൂർണമെന്റ് കാണികൾക്ക് ആവേശം പകർന്നു.പഞ്ചായത്തിലെ 8 ടീമുകൾ മാറ്റുരച്ചു.വൈകിട്ട് 6.30ന് ആരംഭിച്ച ടൂർണമെന്റ് രാത്രി 12 മണിയോടെ സമാപിച്ചു.ഫൈനൽ മത്സരത്തിൽ ടീം ഈഗിൾസ് വഞ്ചിയൂർ കപ്പ് കരസ്ഥമാക്കി. കരവാരം അവഞ്ചേഴ്സ് ടീം റണ്ണർ അപ്പ് കപ്പ് നേടി. നവകേരള സദസ്സ് കരവാരം പഞ്ചായത്ത് സംഘാടകസമിതി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക സമിതി കോ ഓർഡിനേറ്റർ എസ്.മധുസൂദനകുറുപ്പ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ സജീർ രാജകുമാരി ട്രോഫികൾ വിതരണം ചെയ്തു.