food-safty

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര വിപണിയിൽ കേക്ക്,വൈൻ ഉൾപ്പെടെയുള്ള സാധനങ്ങളുണ്ടാക്കി വിൽക്കുന്ന കടകളിൽ വ്യാപകപരിശോധന. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 52 എണ്ണത്തിന്റെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു.151 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.

ക്രിസ്മസ് പുതുവത്സര വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പരിശോധനകളാണ് പൂർത്തിയാക്കിയത്. ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആൽക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവയുടെ നിലവാരം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.