വിഴിഞ്ഞം:നവകേരള സദസ് തുടങ്ങിയതു മുതൽ സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ എല്ലാ ദിവസവും അടിക്ക് ... അടിക്ക് .... അടിക്കടാ എന്നാണ് പ്രതിപക്ഷം പറയുന്നതെന്ന്

വിഴിഞ്ഞത്ത് നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ പിന്നോട്ടടിക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത് . അത് തുറന്നു കാണിക്കാനാണ് സർക്കാർ ശ്രമം. പക്ഷേ അതിനോട് സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. കേന്ദ്രവും കേരളവും ചേർന്ന് നടപ്പാക്കിയ പദ്ധതികളിൽ കോടികൾ സംസ്ഥാന സർക്കാരിന് ലഭിക്കാനുണ്ട്. കേന്ദ്രം നൽകേണ്ട നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് വീതിച്ച് കൊടുക്കുന്നതിൽ സുതാര്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി, എ.റഹിം എം.പി, മേയർ ആര്യ രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.കെ. പ്രീജ, റാണി, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, സൂര്യ എസ്. പ്രേം, പനിയടിമ, നിസാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്.ശ്രീകുമാർ, എസ്. സോമശേഖരൻ നായർ,കെ. ചന്ദ്രലേഖ തുടങ്ങിയവരും എം.ബി.രാജേഷ് ഒഴികെയുള്ള മന്ത്രിമാരും വേദിയിലുണ്ടായിരുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി സ്വാഗതം പറഞ്ഞു.