ration-shop

തിരുവനന്തപുരം : റേഷൻകടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു.

ഭക്ഷ്യപൊതുവിതരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വയുടെ കുടിവെള്ളമാണ് ഒരു ലിറ്ററിന് 10 രൂപയ്ക്ക് റേഷൻകടകളിലൂടെ വിൽക്കുന്നത്. അരലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ കുപ്പിവെള്ളം എട്ടുരൂപ, പത്ത് രൂപ, 50 രൂപ നിരക്കിൽ ലഭ്യമാക്കും.
ശബരിമല തീർത്ഥാടനം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും സുജലം പദ്ധതി നടപ്പിലാക്കും.