ralley

ഉഴമലയ്ക്കൽ:കുളപ്പട ഗവ.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികൾ പൂപ്പുറം സി.എസ്.ഐ. ചർച്ച് ഫാദർ രഞ്ജിത്ത് രാജ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി ക്രിസ്തുമസ് നവവത്സര സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ആർ.രാഗിണി അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് പി.രമാദേവി,അദ്ധ്യാപിക എൻ.ശ്രീകുമാരി, എസ്.എം.സി ചെയർമാൻ കെ.സി.ബൈജു തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ, രക്ഷകർത്താക്കൾ അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുളപ്പട ജംഗ്ഷനിൽ ക്രിസ്തുമസ് നവവത്സര മതസൗഹാർദ്ദ റാലി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.