ബാലരാമപുരം:നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് എൻ.എഫ്,​പി.ആർ കോവളം മണ്ഡലം ഐഡി കാർഡ് വിതരണം മംഗലത്തുകോണത്ത് നടന്നു.കോവളം മണ്ഡലം പ്രസിഡന്റ് മംഗലത്തുകോണം സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.നജീബ്,​സംസ്ഥാന സെക്രട്ടറി വി.പരമേശ്വരൻ നായർ,​ജില്ലാ സെക്രട്ടറി ബി.കരിയം ചന്ദ്രൻ,​മണ്ഡലം പ്രസിഡന്റ് പ്രശാന്ത്,​കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.