
തിരുവനന്തപുരം: പി.ജി ഡെന്റൽ പ്രവേശനത്തിനായി എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരുടെ പട്ടിക www.cee.kerala.gov.in ൽ. ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകിയ ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജനുവരി 5ന് വൈകിട്ട് 5നകം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
എൽ എൽ.എം അലോട്ട്മെന്റ്
തിരുവനന്തപുരം : എൽ എൽ.എം കോഴ്സിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് 30ന് ഉച്ചയ്ക്ക് രണ്ടുവരെ കോളേജ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകാം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300
മെഡിക്കൽ അനുബന്ധ കോഴ്സ് അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് 28ന് ഉച്ചയ്ക്ക് രണ്ടു വരെ അതത് കോളേജുകളിൽ നടത്തും. ഒഴിവുകളുടെ വിവരങ്ങളടക്കം www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 04712525300
പി.എസ്.സി ശാരീരിക അളവെടുപ്പ്
തിരുവനന്തപുരം:വനം വകുപ്പിൽ റിസർവ്വ് വാച്ചർ/ഡിപ്പോ വാച്ചർ (കാറ്റഗറി നമ്പർ 408/2021) തസ്തികയിലേക്ക് 27ന് രാവിലെ 8ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പ് നടത്തും. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം. ശാരീരിക അളവെടുപ്പിൽ വിജയിക്കുന്നവർക്ക് അന്നേദിവസം തന്നെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിംഗ് (കാറ്റഗറി നമ്പർ 567/2022, 568/2022) തസ്തികയിലേക്ക് 27, 28, 29, ജനുവരി 3, 4, 5, 31, ഫെബ്രുവരി 1 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം) - രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 786/2022) തസ്തികയിലേക്കുളള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 27 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഫസ്റ്റ് ഗ്രേഡ് സർവ്വേയർ/ഹെഡ് സർവ്വേയർ വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യൽ ടെസ്റ്റ് - ഒക്ടോബർ 2022) ഫലം അപേക്ഷകരുടെ പ്രൊഫൈലിൽ.
സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് www.scholarships.gov.in ൽ 31വരെ അപേക്ഷിക്കാം. യോഗ്യതയടക്കം വിവരങ്ങൾ www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ. ഇ-മെയിൽ centralsectorscholarship@gmail.com. ഫോൺ- 944709658