photo

ചേർത്തല: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയശേഷം
ബാറിനുള്ളിൽ അക്രമം നടത്തിയ മൂന്നു യുവാക്കൾ പിടിയിൽ. ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ തെക്കേ ചി​റ്റേഴത്ത് വീട്ടിൽ സൂര്യ (31),തെക്കേ ചി​റ്റേഴത്ത് വീട്ടിൽ ദീപേഷ് (21),നികർത്തിൽ വീട്ടിൽ ബൈജു മകൻ അഭിനവ് (19) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ ബാറിലെത്തിയ യുവാക്കൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബിയർ വാങ്ങി കുടിക്കുകയും ചെയ്ത ശേഷം പണം ആവശ്യപ്പെട്ട സ്​റ്റാഫിനെ അസഭ്യം പറയുകയും സോഡാ കുപ്പികളും മ​റ്റും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ടി.വി അടിച്ചുപൊട്ടിച്ച ശേഷം സ്ഥലം വിട്ടു. പോകുന്ന വഴി ശാവേശേരി ഭാഗത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും വീട്ടുകാരിയേയും അവരുടെ മകളെയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്റവം ഏൽപ്പിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഇതു സംബന്ധിച്ച് രണ്ട് കേസുകൾ രജിസ്​റ്റർ ചെയ്തു. തുടർന്ന് മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നു. ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ് കുമാറിനെ നേതൃത്വത്തിൽ എസ്.ഐ. മാരായ കെ.പി.അനിൽകുമാർ,ടി.പ്രസാദ്,സി.പി.ഒ ലിജോ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.