ansh

പാലാ:യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. പൂവരണി കിഴപറയാർ പാറപ്പള്ളി ചീരകത്ത് അനീഷ് (47) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ കട്ടക്കയം ഭാഗത്തായിരുന്നു സംഭവം.

ഇയാളും സുഹൃത്തുക്കളും ചെത്തിമറ്റം സ്വദേശിയായ യുവാവുമായി വച്ച് വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ആന വിനോദ് എന്ന് വിളിക്കുന്ന വിനോദ്, സജിമോൻ എന്നിവരെ പിടികൂടിയിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലാണ് അനീഷ് പൊലീസിന്റെ പിടിയിലാവുന്നത്. എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, ശങ്കർ, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.