തിരുവനന്തപുരം: ഗുരു വീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി ആഘോഷ പുസ്തക പ്രകാശനവും, സുകുമാരി ശശിലാൽ രചിച്ച 'ഋഷിവര്യൻ ശ്രീനാരായണഗുരു' എന്ന പുസ്തകവും പ്രകാശനം ചെയ്യും.ഇന്ന് രാവിലെ 10.30ന് കോലത്തുകര കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം.എൽ. എഉദ്ഘാടനം ചെയ്യും.സ്വാമി സുഖകാശ സരസ്വതി പുസ്തകം പ്രകാശനം ചെയ്യും.അഡ്വ. എസ്. സുരേഷ് ബാബു പുസ്തകം ഏറ്റുവാങ്ങും.ഡോ. ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.കോലത്തുകര ക്ഷേത്ര സമാജം പ്രസ്സിഡന്റ് ജി. ശിവദാസൻ അദ്ധ്യക്ഷത വഹിക്കും.