
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നവംബറിലെ രണ്ടാംഗഡു ശമ്പളം ഇന്നലെ രാത്രിയോടെ നൽകിയതായി അധികൃതർ അറിയിച്ചു. 39 കോടി രൂപയാണ് ഇതിനു വേണ്ടത്. ബാങ്ക് ഓവർഡ്രാഫ്റ്റ് എടുത്താണ് തുക കണ്ടെത്തിയത്.
സർക്കാർ അനുവദിച്ച 20 കോടി രൂപ ക്രിസ്മസ് അവധിക്കുശേഷമേ അക്കൗണ്ടിൽ എത്തുകയുള്ളു. പെൻഷനും ശമ്പളത്തിനുമായി ഈ മാസം 121 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് കൈമാറിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഒമ്പത് മാസത്തിനിടെ 1350 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ശമ്പള മുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് ശനിയാഴ്ചയും സി.ഐ.ടി.യുവും ബി.എം.എസും പ്രകടനം നടത്തി. ക്രിസ്മസ് ആഘോഷം മാറ്റിവച്ചു.