പെരുമ്പാവൂർ: കൊമ്പനാട് ക്രാരിയേലി-പുതുമനയി​ൽ നി​ന്ന് 150 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി​. പ്രതികളായ കൊമ്പനാട് ക്രാരിയേലി-പുതുമന യിൽ കൊലേലികരോട്ട് വീട്ടിൽ അനിൽകുമാർ (30), കൊമ്പനാട് ക്രാരിയേലി പുതുമനയിൽ പടിക്കക്കുടി വീട്ടിൽ അബ്രഹാമിന്റെ മകൻ ബിനോയ്‌ (29) എന്നിവരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് - ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.സി. തങ്കച്ചന്റെ നേതൃത്വത്തി​ൽ നടത്തി​യ പരി​ശോധനയി​ൽ പ്രിവന്റീവ് ഓഫീസർ പി കെ ബിജു ,സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ പി, ബാലു എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുഗത ബീവി പി എച്ച് , എക്സൈസ് ഡ്രൈവർ സക്കീർ എന്നിവർ പങ്കെടുത്തു.