ananthu-

പറവൂർ: വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ താമസിക്കുന്ന തിരുവനന്തപുരം ആറ്റിപ്രം വലത്തേച്ചിറപുത്തൻ വീട്ടിൽ അനന്ദു (33), കരുമാലൂർ വി.എച്ച്. കോളനി കിഴുപ്പിള്ളി വീട്ടിൽ റിജിൽ (30) എന്നിവരെ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഉപദ്രവിക്കുന്നത് കണ്ട് ഓടിച്ചെന്ന വീട്ടമ്മയെ ഇവർ മാനഭംഗപ്പെടുത്തുകയായി​രുന്നു. ഇതിന് ശേഷവും മകനെ ആക്രമിച്ചു. പൊലീസുകാരെ ആക്രമിച്ച് കടന്നുകളയാനും പ്രതികൾ ശ്രമിച്ചു. അനന്തു ഏഴ് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ കെ.എസ്. ജോഷി, വിക്കി ജോസഫ്, സീനിയർ സി.പി.ഒ മനോജ് ഫ്രാൻസിസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.