photo

നെടുമങ്ങാട് : ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ആനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗം മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ്, മുൻ മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ,യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആനന്ദ് ആർ.നായർ, എ.മുരളീധരൻ നായർ, പത്മകുമാർ,കെ.ജി ജയൻ, തച്ചോണം ജോസ്, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.അർജ്ജുനൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നെട്ടിറച്ചിറ രഘു, നെട്ടയിൽ ഷിനു, താഹിർ, മനു വാണ്ട, വിനോദ്, ഉണ്ണി വിജയൻ തുടങ്ങിയവർ സംസാരിച്ചു.കരിപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.അർജ്ജുനൻ,മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബു,ഇരുമരം സജി,വാണ്ട സതീഷ്, മനു എന്നിവർ അനുസ്മരിച്ചു.