anil

തിരുവനന്തപുരം : പാങ്ങോട്, മതിര തോട്ടുമുക്ക്, ചരുവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ചെട്ടിയാരുടെ മകൻ അനിൽകുമാർ. എ (48, മൃഗ സംരക്ഷണ വകുപ്പ് ) നിര്യാതനായി.

വീട്ടിൽ കാൽ തെന്നി വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : വിനീത. ബി. മക്കള്‍: അനാമിക അനിൽ (മാർ ഇവാനിയോസ് ലോ കോളേജ് രണ്ടാം വർഷ വിദ്യാർഥിനി), അഭിനവ് അനിൽ ( വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി)

വികാസ് ഭവനിലെ മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം പാങ്ങോട് മതിരയിലുള്ള വീട്ടു വളപ്പിൽ സംസ്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.