
പാറശാല: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സായികൃഷ്ണ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ ചെറുവാരക്കോണം സി.ഇ ഹോമും സമീപത്തെ ബാലികാ മന്ദിരവും സന്ദർശിച്ച് അന്തേവാസികൾക്കായി ക്രിസ്മസ് കോടികളും ക്രിസ്മസ് കേക്കുകളും സമ്മാനിച്ചു. പുതുവത്സരത്തെ വരവേൽക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ മുൻകൈയെടുത്താണ് വസ്ത്രങ്ങളും കേക്കുകളും ശേഖരിച്ചത്. 5 മുതൽ 14 വയസ് വരെയുള്ള 85 പെൺകുട്ടികളാണ് ബാലികാ മന്ദിരത്തിലെ അന്തേവാസികൾ.