തിരുവനന്തപുരം: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും 61,533 നിവേദനങ്ങൾ ലഭിച്ചു. ഇവ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. വർക്കലയിൽ 8716, ചിറയിൻകീഴിൽ 4364, ആറ്റിങ്ങലിൽ 6238, വാമനാപുരത്ത് 4590, നെടുമങ്ങാട്ട് 4501, അരുവിക്കരയിൽ 4802, കാട്ടാക്കട 2444, നെയ്യാറ്റിൻകരയിൽ 5379, പാറശാലയിൽ 5662, കോവളത്ത് 3765, നേമത്ത് 3031, കഴക്കൂട്ടത്ത് 3319, തിരുവനന്തപുരത്ത് 2180, വട്ടിയൂർക്കാവിൽ 2542 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിവേദനങ്ങൾ ലഭിച്ചത്. നിവേദനങ്ങൾ സ്വീകരിക്കാൻ എല്ലാ വേദികളിലും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പടുത്തിയിരുന്നു. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു.