കിളിമാനൂർ:നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ ഭാഗമായി കിളിമാനൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ അദാലത്ത് നടത്തും.26ന് കിളിമാനൂർ ബാങ്ക് ഓഫീസിലും 27,28 തീയതികളിൽ ആറ്റിങ്ങൽ,ചിറയിൻകീഴ് ബ്രാഞ്ചുകളിലുമാണ് രാവിലെ 10 മണി മുതൽ അദാലത്ത് നടക്കുന്നത്.ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വരെയുള്ള ഇളവുകളാണ് നൽകുന്നത്. പദ്ധതിയിലൂടെയുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി കടിശ്ശികയില്ലാതാക്കാൻ എല്ലാവരും അദാലത്തിൽ പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ അഭ്യർത്ഥിച്ചു.