വെള്ളറട: കെ . എസ്. ടി വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി വെള്ളറട യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം ശശിതരൂർ എം.പി നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജി.എസ്.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ ,​ജില്ല പഞ്ചായത്ത് അംഗം അൻസജിതാറസൽ ,​ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ,​മണ്ഡലം പ്രസിഡന്റുമാരായ മണിലി സ്റ്റാന്റിലി,​ജയചന്ദ്രൻ,​ കരിക്കാമൻകോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാക്കോട് സുധാകരൻ,​യൂണിറ്റ് സെക്രട്ടറി റജി തുടങ്ങിയവർ സംസാരിച്ചു.