പാലോട്: നന്ദിയോട് സർവ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു.വിതുര ഏരിയ സെക്രട്ടറി എൻ.ഷൗക്കത്തലി,ജി.എസ്.ഷാബി,പേരയം ശശി,കെ.പി.ചന്ദ്രൻ ,ചന്ദ്രിക രഘു ,ശിവൻകുട്ടിനായർ ,ബി. വിദ്യാധരൻ കാണി,എസ്.ബി .അരുൺ,എൻ.ജയകുമാർ,കെ.സുധാകരൻ,ടി.കെ.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.ടി.കെ.വേണുഗോപാൽ ചെയർമാനും എൻ.ജയകുമാർ കൺവീനറുമായ കമ്മറ്റിയെ തിരഞ്ഞെടുത്തു. ജനുവരി എഴിനാണ് ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് .