kerala-cabinet

തിരുവനന്തപുരം: രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും മന്ത്രി പദമൊഴിഞ്ഞ അഹമ്മദ് ദേവർകോവിൽ എൽ.ഡി.എഫ് യോഗത്തിനു ശേഷം പറഞ്ഞു. മന്ത്രിയാക്കിയത് ഇടതുമുന്നണിയാണ്. എൽ.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആന്റണി

രാജു പറഞ്ഞു.കോർപ്പറേഷനെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. ഉയർന്ന വിമർശനങ്ങളെല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്നും , ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.