തോന്നയ്ക്കൽ: കുടവൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം വാഴക്കൃഷി വ്യാപകമായി വെട്ടി നശിപ്പിച്ചതായി പരാതി. കൃഷ്ണവിലാസത്തിൽ കെ.തുളസീധരൻ നായരുടേയും കുടവൂർ,കുളങ്ങര വീട്ടിൽ കെ.ഷിബുകുമാറിന്റെയും കൃഷിയിടത്തിലെ നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. കുലച്ചു നിന്ന വാഴകളാണ് ഏറെയും. കുടവൂർ ക്ഷേത്രോത്സവ പരിപാടികൾ നടന്നുകൊണ്ടിരിക്കെയാണ് അതിക്രമം നടത്തിയത്. മംഗലപുരം പൊലീസ്‌ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.