
ആറ്റിങ്ങൽ:മണമ്പൂർ ഗവ.യു പി സ്‌കൂൾ ശതാബ്ദിയാഘോഷ ഭാഗമായ ചതുർദ്ദിനനാടക ശില്പശാല സ്‌കൂളിൽ ആരംഭിച്ചു. ശില്പശാല കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എൻ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടറും സിനിമാ നാടക നടനുമായ എം.പാർത്ഥസാരഥി ആമുഖഭാഷണം നടത്തി.ഡി.സരേഷ് ലാൽ, ബി.രതീഷ്‌കുമാർ, ഡി.ഭാസി എന്നിവർ ആശംസാപ്രസംഗം നടത്തി.തിരഞ്ഞെടുക്കപ്പെട്ട 32 വിദ്യാർത്ഥികളാണ് പഠിതാക്കൾ. ശില്പശാല ചൊവ്വാഴ്ച സമാപിക്കും.ജനറൽ കൺവീനർ സി.ഐ.രാജൻ സ്വാഗതവും പി ടി.എ.പ്രസിഡന്റ് വി.തുളസീധരൻ പിള്ള നന്ദിയും പറഞ്ഞു.